ഒരുപാട് സ്നേഹം തന്ന് .. ഒരുപാടു സത്യം പറഞ്ഞ് ..ഒന്നും ഒളിക്കാതെ... എന്നാല്‍ എല്ലവരെയും ഒപ്പം കൂട്ടാനാവാകാതെ മാധവിക്കുട്ടി വിട പറഞ്ഞു... കവി പണ്ടു പറഞ്ഞത് ഓര്മ വരുന്നു...
"കപടമീ ലോകത്ത് ആത്മാര്‍ത്ഥ
ഹൃദയമുണ്ടായതനേന്‍ പരാജയം..."
മാധവിക്കുട്ടി ഒരിക്കലും പരജിതയിരുന്നില്ലെങ്ങിലും അവര്‍ അങ്ങനെ വിശ്വസിച്ചിരുന്നു.. അങ്ങനെ അവരെക്കൊണ്ടു തോന്നിപ്പിചിത്..ഈ കേരളവും ഇവിടത്തെ കപട സന്മാര്‍ഗിക കോമരങ്ങളും അസോയാലുക്കളും ഒക്കെ തന്നെ.. എന്തായാലും..അവര്ക്കൊന്നും മാപ്പ് എന്ന് പറഞ്ഞു അപേക്ഷിക്കാന്‍ മാധവിക്കുട്ടി ഇനിയില്ല..
ഇനിയെങ്ങിലും നന്മകളെ തിരിച്ചറിയാന്‍ മലയാളി പഠിക്കുംമെന്ന തീരെയില്ലാത്ത പ്രതീക്ഷയോടെ.. ഇനിയെങ്ങിലും സ്നേഹം തരുന്നവരെ തിരിച്ചു സ്നേഹിക്കുവാന്‍ മലയാളിക്കെ സാധിക്കുമെന്ന പ്രതീഷയോടെ...
ഇനിയെങ്ങിലും കപട മൂല്യങ്ങള്‍ തിരിച്ചറിയാന്‍ മലയാളിയുടെ ബുദ്ധി വകസിക്കുംമെന്ന ഒട്ടുമില്ലാത്ത പ്രത്യാശയോടെ
കുഞ്ഞു നാളീല് ഞാന്‍ വായിച്ചറിഞ്ഞ മാധവിക്കുട്ടിയെന്ന എഴുത്ത് കാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍.... സാദരം.. എന്റെ പ്രണാമം..