Thursday, March 8, 2012

രവിയെട്ടനോപ്പം രവി സാബും വിട പറയുന്നു

സംഗീത സംവിധായകന്‍ രവി എന്ന് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത രണ്ടു പേരുണ്ട് . അതില്‍ ഒന്ന് സംഗീതത്തിന്റെ എക്കാലത്തെയും മികച്ച , എതിരാളികള്‍ ഇല്ലാത്ത ഐന്ദ്രജാലികന്‍ ആയ രവീന്ദ്രന്‍ മാഷ്‌ - മലയാളികളുടെ പ്രിയപ്പെട്ട രവിയേട്ടന്‍ തന്നെ . എന്നാല്‍ പ്രതിഭാധനന്‍ ആയ മറ്റൊരൊരു സംഗീത സംവിധായകനെക്കൂടി മലയാളികള്‍ തങ്ങളുടെ ഹൃദയത്തില്‍ എത്തിയിട്ടുണ്ട് - അദ്ദേഹമാണ് ബോംബെ രവി - അഥവാ രവി ശങ്കര്‍ ശര്‍മ

മലയാള ഗാനങ്ങളുടെ ഒരു അകമഴിഞ്ഞ ആസ്വാദകന്‍ എന്നാ നിലയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംഗീത സംവിധായകന്‍ ആയിരുന്നു അദ്ദേഹം .. മലയാളി അല്ലാതിരുന്നിട്ടും മലയാളി സംഗീതഞ്ജന്‍മാരെഅതിശയിപ്പിക്കുന്ന മലയാളിത്തതോടെ , കേരളീയതയുടെ എല്ലാ സ്ന്ഗ്ദ്ധതയും ഉള്‍ക്കൊണ്ടു കൊണ്ട് തന്റെ ഈണങ്ങളില്‍ വാക്കുകളെ കൂട്ടി ഇനക്കിയപ്പോള്‍ ഇമ്പമാര്‍ന്ന എത്രയോ ഗാനങ്ങള്‍ നമുക്ക് ലഭിച്ചു .... നഖക്ഷതങ്ങള്‍ പഞ്ചാഗ്നി എന്നിവ ഇപ്പോഴും ഓര്‍മിക്കപ്പെടുന്നത് അവയുടെ കഥയോ , പ്രമേയമോ സംവിധാനമോ കൊണ്ട് മാത്രമല്ല , നിത്യ ഹരിതമായ അവയിലെ പാട്ടുകളും അവയുടെ ഈണങ്ങളും കൊണ്ടും കൂടിയാണ് എന്നതാണ് സത്യം ...ഒരു മലയാളി അല്ല ഈ പാട്ടുകള്‍ ട്യൂണ്‍ ചെയ്തത് എന്നറിയുമ്പോള്‍ അവിശ്വസീയം എന്നാ വാക്കില്‍ ആ അത്ഭുതം ഒതുക്കേണ്ടി വരും ..

"മഞ്ഞള്‍ പ്രസാദവും "
"കേവലം മര്‍ത്യ ഭാഷ "
"നീരാടുവാന്‍ നിലയില്‍.."
"ആരെയും ഭാവ ഗായകനാക്കും .."
"സാഗരങ്ങളെ ....."
"ചന്ദനലേപ സുഗന്ധം......"

എത്ര സുന്ദരമായ ഈണങ്ങള്‍ - വാക്കുകളുടെ മാസ്മരികതയെ , അവ ജ്വലിപ്പിക്കുന്ന ആശയങ്ങളെയും വരയ്ക്കുന്ന ചിത്രങ്ങളെയും ആയിരമിരട്ടി മിഴിവ്ല്ലതാക്കുന്ന സംഗീതം.. ! ! !

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഹിന്ദി ഗാനങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ളതായ -
"ചൌധവിന്‍ കാ ചാന്ദ് ഹോ ..യാ ആഫ്താബ് ഹോ .." -"चाध्विन का चाँद हो , या आफताब हो..."- പ്രിയപ്പെട്ട രവി സാബ് തന്നെ കമ്പോസ് ചെയ്താണ് . ഈ ഈണം മൂളാത്ത ഹിന്ദി ഗാന പ്രേമികള്‍ ഉണ്ടോ ..! ഈയുള്ളവന്‍ ഇന്നലെ വരെ കൂടി മൂലിയാതെ ഉള്ളൂ .. നന്ദി രവി സാബ് നന്ദി ..!

പാട്ടിനു ഈണം കൊടുക്കുമ്പോള്‍ വാക്കുകളുടെ ആശയഭംഗിയും ചമല്‍ക്കാരവും ഒട്ടും ചോര്‍ന്നു പോകാതെ , അതിനെ ആയിരം ഇരട്ടി മൂല്യ വര്‍ദ്ധന ചെയ്തു , അന്തര്‍ലീനമായ ഭാവങ്ങളുടെ ഒരു അനുഭവവേദ്യമായ കൊളാഷ് ആക്കി മാറ്റുക എന്നാതാണ് സംഗീതത്തിനെ മാജിക് . അത് കൊണ്ട് തന്നെ ഒരു ഗാനം 99 ശതമാനവും അതിന്റെ സംഗീതത്തില്‍ ജീവന്‍ കണ്ടെത്തുന്നു .
ആയതിനാല്‍ സംഗീത സംവിധായകന്‍ , നേര്ത്തതും എന്നാല്‍ വ്യതിരിക്തവും ആയ മനുഷ്യ സംവേദനങ്ങളുടെ ഇന്ദ്രജാല രഹസ്യങ്ങള്‍ ഗ്രഹിച്ചവനാണ് .. അത് കൊണ്ട് തന്നെ അനുപമമായ ജീവിത സാന്നിദ്ധ്യമാണ് അവര്‍ നമുക്ക് നല്‍കുന്നത് .. നമ്മള്‍ അവരോടു കടപ്പെട്ടിരിക്കുന്നു .. ! നമ്മള്‍ നന്ദിയുള്ളവര്‍ ആകണം !

"അന്തരശ്രു സരസ്സില്‍ നീന്തിടും ..ഹംസഗീതങ്ങളില്ലയോ
ശബ്ദ സാഗരത്തിന്‍ അഗാധ നിശബ്ദ ശാന്തത ഇല്ലയോ..."


അതെ .. തീര്‍ച്ചയായും , ഈ നിശബ്ദ ശാന്തതയിലും നമ്മുടെ മനസ്സിലേക്ക് ഹംസ ഗീതങ്ങളായി ബോംബെക്കരനായ ഈ രവിയേട്ടന്റെ ഈണങ്ങള്‍ കടന്നു വരിക തന്നെ ചെയ്യും...!


बहुत बहुत शुक्रिया अवि साब . हम सब लोक आप के आभारी हैं ! आप ने हमें जो दिया हैं , वोह हम हमारे सिंदगी में भूल नहीं पा सकते | .. आब आसमान के सितारे भी खुश नसीब होंगे क्यों की आप हम से उड़कर उनके के कारीब चले गए !!