Friday, March 23, 2012

ശ്രി ടി കെ ചന്ദ്രപ്പന് ആദരാഞ്ജലികള്‍ !

കേരളത്തിലെ രാഷ്ട്രീയം സ്സോഖമായി നിരീക്ഷിക്കുന്ന ആളായിട്ട് പോലും ശ്രി സി കെ ചന്ദ്രപ്പന്‍ അന്ന അപൂര്‍വ്വ വ്യക്തിത്വത്തെ കുറിച്ച് ഏറെ ഒന്നും എനിക്ക് അറിയുമായിരുന്നില്ല . എന്റെ ചെറുപ്പകാലം മുതല്‍ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭൂമിക ദല്‍ഹി ആയിരുന്നതാകാം അതിനു കാരണം . ചദ്രപ്പനെ ആദ്യമായി ശ്രദ്ധിക്കുന്നത് അദ്ദേഹം 2004 ഇല തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമ്പോള്‍ ആണ് . അതിനു മുമ്പ് 1977 - 82 കാലഘട്ടത്തില്‍ അദ്ദേഹം തൃശൂര്‍ നിന്നും തന്നെ എം പി ആയിരുന്നു അത്രേ ! പര്ധാമ ദൃശ്യാ തന്നെ സൌമ്യനും , എന്നാല്‍ ധീഷണാശാലി എന്നും സൂചിപ്പിക്കുന്ന മുഖവും ,ശാന്ത സുന്ദരവും സ്നേഹമയവുമായ സംഭാഷണ രീതിയും അദ്ദേഹത്തിന്റെ വ്യക്ത്വിത്വാതെ ആകര്‍ഷകമാക്കുന്ന ഒന്നായിരുന്നു ..യധാര്‍ഹാതില്‍ ചന്ദ്രപ്പനെ കുറിച്ച് കൂടുതല്‍ അറിയുന്നത് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു വന്നു സി പി ഐയുടെ സാരഥ്യം ഏറ്റെടുത്ത ശേഷമാണു .. അദ്ദേഹത്തിന്റെ ആദ്യ പത്ര സമ്മേളനം തന്നെ -ഇതാ ഒരു വ്യത്യസ്തനായ മനുഷ്യന്‍ - എന്നാ തോന്നല്‍ ഉളവാക്കി . തെന്റെ മക്കളുടെ പ്രായമുള്ള പത്രപ്രവര്‍ത്തകരോട് , സ്നേഹ വാല്ത്സല്യങ്ങലോടെ അവര്‍ വിരുദ്ധ രാഷ്ട്രീയ പാരമ്പര്യമുള്ള പത്രങ്ങളില്‍ നിന്നാണ് എങ്കിലും അദ്ദേഹം നേരിട്ട രീതി നമ്മള്‍ പൊതുവേ കണ്ടു പരിചയമില്ലാത്ത ഒന്നായിരുന്നു .

അങ്ങനെയാണ് ച്നദ്രപ്പനെ കുറിച്ച് പഠിക്കേണ്ടതും അറിയേണ്ടതും ആവശ്യമാണ് എന്ന് തോന്നിയത് .. ഒഅടിച്ചു വന്നപ്പോള്‍ വിസ്മയം വര്‍ദ്ധിക്കുകയെ ചെയ്തുവുള്ളൂ. സര്‍ സി പി എന്നാ സ്വെചാധിപതിയുമായി പുന്നപ്ര വയലാറില്‍ ജനങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ അതിനു തലയെടുപ്പോടെ നേതൃത്വം കൊടുത്ത കുമാരപ്പനിക്കാര്‍ എന്നാ തന്റെടിയും ധീരനുമായ അച്ഛന്റെ മകന്‍ . സമൃദ്ധിയുടെ സ്വര്‍ണപാത്രത്തില്‍ ജനിച്ചു വീണിട്ടും, വലിയ ജന്മിയായി പിറന്നിട്ടും തന്റെ ആ ജന്മിത്വത്തിനെതിരെ തന്നെ സമരം ചെയ്ത ആദര്‍ശധീരനായ അച്ഛന്‍ .. സര്‍ സി പി കുമാരപ്പണിക്കരുടെ നാലുകെട്ട് പട്ടാളത്തെ വിട്ടു ഇടിച്ചു നിരത്തിയോപ്പോള്‍ തെല്ലും കുലുങ്ങാതിരുന്ന ഒരച്ഛന്റെ പാരമ്പര്യം ..(ഇടിച്ചു പൊളിച്ചിട്ട ആ വീടിന്റെ അടുത്ത് വെറും പായയില്‍ കിടന്നുറങ്ങുന്ന വള്ളി ട്രൌസറിട്ട ചന്ദ്രപ്പന്‍ എന്ന അന്നത്തെ ബാലനെ ഓ എന്‍ വി കുറുപ്പ് അനുസ്മരിക്കുന്നു ).. പിന്നീട് ഗോവന്‍ സ്വാതത്രി സമര കാലത്ത് നേരിട്ട വെടിയുണ്ടകള്‍.. ഇതിഹാസ സമാനമായ ധീരമായ ആ ചരിത്രം ഇന്നലെ വരെ നമ്മള്‍ ടി വിയില്‍ കണ്ടിരുന്ന ശാന്ത മോഹനമായ ആ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ ആകുമായിരുന്നോ ..?? ഒരു പക്ഷെ അതാണ്‌ ചന്ദ്രപ്പനെ സമാനതകള്‍ ഇല്ലാത്ത മഹാന്‍ ആക്കുന്നത് എതിരാളികള്‍ പോലും കൈ കൂപ്പി പോകുന്നത് ..

കര്‍ക്കഷക്കാരും ദൃടമാനസ്കാരും ആയ ബര്‍ദനും ദാസ്‌ ഗുപ്തയും അറിയാതെ വിതുമ്പുന്നത് കാണുമ്പോള്‍ , അല്പം അത്ഭുതത്തോടെ നാം തിരിച്ചറിയുന്നു ചന്ദ്രപ്പന്‍ മറ്റൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ലെന്ന് .. ഇടറുന്ന ശബ്ദത്തില്‍ കുട്ടിക്കാലത്തെ സുഹൃത്ത്‌ നഷ്ടപ്പെട്ട വേദന പങ്കു വയ്ക്കുന്ന ആന്റണിയും , ബന്ധു എങ്കിലും എതിര്‍ രാഷ്ട്രീയക്കാരന്‍ കൂടിയായ വയലാര്‍ രവിയും കപടമില്ലാത്ത ദുഃഖം മറച്ചു വക്കാതിരിക്കുമ്പോള്‍ മലയാളികള്‍ വൈകിയെങ്കിലും തിരിച്ചറിയുന്നു , ഇന്നലെ നമുക്ക് നഷ്ടപ്പെട്ടത് സൂര്യശോഭയാര്‍ന്ന ഒരു നിറവ്യക്തിത്വത്തെ ആണ് എന്ന് !

ശ്രീ ചന്ദ്രപ്പന് എന്റെ ആദരാഞ്ജലികള്‍ !

--------------------------------------------

ഓ എന്‍ വി കുറുപ്പ് അനുസ്മരിക്കുന്നു